സംസ്‌കൃത ഭാഷയുടെ അനന്ത സാധ്യതകള്‍ പങ്ക് വെച്ച് ജില്ലാതല സംസ്‌കൃത ദിനാചരണം

പയ്യമ്പള്ളി: വസുധൈവ കുടുംബകം എന്ന മഹത്തായ സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ സംസ്‌കൃത ഭാഷയുടെ അനന്ത സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പങ്ക് വെച്ച ജില്ലാതല സംസ്‌കൃത ദിനാചരണം ശ്രദ്ധേയമായി.പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ജില്ലാതല സംസ്‌കൃത ദിനാചരണം ഫാ.ജികെഎം ഹയര്‍ സെക്കണ്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഉദിതം സംസ്‌കൃതം വിദിതം ഭാരതം എന്ന നൃത്താവിഷ്‌കാരത്തോടെ ആരംഭിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍വി .എ .ശശീന്ദ്ര വ്യാസ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍. ശരചന്ദ്രന്‍ കെ എ എസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സംസ്‌കൃത കൗണ്‍സില്‍ മുന്‍ സെക്രട്ടറി എം.ബി ഹരികുമാര്‍ സംസ്‌കൃത ദിന സന്ദേശം നല്‍കി.ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാല്‍ രാജു ജോസഫ് സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ജില്ലാ സംസ്‌കൃത കണ്‍സില്‍ സെക്രട്ടറി പി.ആര്‍ ഉണ്ണി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫിലിപ്പ് ജോസഫ്, പി.ടി എ പ്രസിഡന്റ് ബൈജു ജോര്‍ജ്, സംസ്‌കൃത കൗണ്‍സില്‍ ഉപജില്ല പ്രസിഡന്റ് ജോസ് പള്ളത്ത് , എം രാജേന്ദ്രന്‍, എ.കെ ശശി, ധന്യ മോള്‍ കെ.ജെ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് സംഗീതാധ്യാപകന്‍ കെ മോഹന്‍ നേതൃത്വം നല്‍കിയ സംഗീതസദസ്സും സംഘടിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍