പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

വൈത്തിരി: വൈത്തിരി സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ പോക്‌സോ കേസ് ചുമത്തി യുവാവിനെ അറസ്റ്റു ചെയ്തു. വൈത്തിരി കണ്ണാടിച്ചോല സ്വദേശി എസ്.മനോജിനെയാണ് (39) അറസ്റ്റു ചെയ്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെ കുട്ടി അതിക്രമ വിവരം പറയുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പ്രതിയെ റിമാന്‍ഡ് ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍