യുവാവ് പുഴയില്‍ മുങ്ങിമരിച്ചു

മേപ്പാടി: മേലേഅരപ്പറ്റ ആറാം നമ്പര്‍ പുഴയില്‍ അകപ്പെട്ട യുവാവ് മരിച്ചു. താഴെ അരപ്പറ്റ മഞ്ഞിലാന്‍കുടിയില്‍ ഉണ്ണികൃഷ്ണന്‍ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. നാട്ടുകാര്‍ രക്ഷപ്പെടുത്തി മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍