സ്‌ക്കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു

എടവക: മാനന്തവാടി - കല്ലോടി റൂട്ടില്‍ അയിലമൂലയില്‍ വെച്ച് സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടവക കമ്മോം കുരുടന്‍ ഹാരിസിന്റേയും ഷാഹിദയുടേയും മകനായ മുഹമ്മദ് മിഷാല്‍ (18) ആണ് മരിച്ചത്. ഇന്നലെ അയിലമൂല വളവില്‍ വെച്ച് മിഷാല്‍ സഞ്ചരിച്ച സ്‌കൂട്ടറും, മിനിലോറിയും തമ്മിലാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ മിഷാലിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ് ടു പഠനം കഴിഞ്ഞ് നില്‍ക്കുകയായിരുന്നു മിഷാല്‍. ഷാദിയ, മിന്‍ഹ എന്നിവര്‍ സഹോദരങ്ങളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍