ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങിയോടിയ കുട്ടിയെ മറ്റൊരു ഓട്ടോറിക്ഷയിടിച്ചു; കുട്ടിക്കും, രക്ഷിക്കാന്‍ ശ്രമിച്ച ബന്ധുവിനും പരിക്ക്

മേപ്പാടി: മേപ്പാടി മേലെ ഓട്ടോറിക്ഷ സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷയിടിച്ച് മൂന്ന് വയസുകാരിക്ക് പരിക്കേറ്റു. മൂപ്പൈനാട് ജയ്ഹിന്ദ് കോളനിയിലെ ലാവണ്യ സുരേന്ദ്രന്‍ (3) നാണ് പരിക്കേറ്റത്. ടൗണില്‍ വന്ന് ഓട്ടോറിക്ഷയിറങ്ങിയ കുട്ടി പൊടുന്നനെ നടുറോഡിലേക്ക് ഓടുകയായിരുന്നു. ഉടന്‍ എതിരെ വന്ന ഓട്ടോറിക്ഷ കുട്ടിയെ ഇടിച്ചു തെറിപ്പിച്ചു. ഇതിനിടയില്‍ കുട്ടിയുടെ ബന്ധുവായ തൃഷ്ണ (17) യ്ക്കും ഓട്ടോ തട്ടി പരിക്കേറ്റു. ലാവണ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തൃഷ്ണയ്ക്ക് പരിക്കേറ്റത്.ഇരുവരേയും മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും പ്രത്യക്ഷത്തില്‍ കാര്യമായ പരിക്കില്ലെന്നും, വിദഗ്ധ പരിശോധനയുടെ ഭാഗമായി കുട്ടിയെ സിടി സ്‌കാനിംഗിന് വിധേയമാക്കേണ്ടതുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍