OPEN NEWSER

Thursday 03. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാടിന്റെ കാവലാളാകാന്‍ വീണ്ടുമൊരു വനിത..!  കുറുമ സമുദായത്തിലെ ആദ്യ വനപാലകയായി വയനാട് സ്വദേശിനി രമ്യ സ്ഥാനമേറ്റു 

  • Mananthavadi
04 Aug 2017

കാടിനെ കാക്കാന്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ റേഞ്ച് ഫോറസ്റ്റ് ഓഫീസറായി മീനങ്ങാടി സ്വദേശിനിയായ രമ്യ കഴിഞ്ഞ ദിവസം ചുമതലയേറ്റു. കാട് കാക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്ന് തെളിയിച്ച മുസ്ലീം സമുദായത്തിലെ ആദ്യ വനിത റെയിഞ്ചര്‍ എ ഷജ്‌നക്ക് പുറകേയാണ് വീണ്ടുമൊരു വയനാടന്‍ വനിത കരുത്ത് കാനനത്തിന്റെ കാവലാളാകുന്നത്. കാട്ടുമായി അഭേദ്യബന്ധം പുലര്‍ത്തി വരുന്ന കുറുമ സമുദായത്തിനെ പ്രതിനിധികരിക്കുന്ന രമ്യ മെയ് 25നാണ് പേര്യ റെയിഞ്ചില്‍ ജോലിയില്‍ പ്രവേശിച്ചത്.

കര്‍ഷകനായ  മീനങ്ങാടി അമ്പലപ്പടി മന്ദത്ത് രാഘവന്റെയും കുഞ്ഞി ലക്ഷ്മിയുടെയും മകളായ രമ്യരാഘവന്‍ ( 26 ) ആണ് കഴിഞ്ഞ മെയ് 25 ന് പേര്യ റെയ്ഞ്ചില്‍ ജോലിയില്‍ പ്രവേശിച്ചത്.ഒരു വര്‍ഷം പ്രബോഷന്‍ കാലമുള്ള ഇവര്‍ ഇപ്പോള്‍ വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. കുറുമ സമുദായാംഗമായ രമ്യപ്ലസ് ടു വരെ മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂക്കൂളില്‍ പഠിച്ച രമ്യപിന്നീട് മണ്ണുത്തി വെള്ളാനിക്കര ഫോറസ്റ്റ് കോളേജില്‍ നിന്നും ബി.എസ്.സി, എം.എസ്.സി. ഫോറസ്ട്രി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ഇതോടെയാണ് വനം വകുപ്പില്‍ ജോലി ചെയ്യണമെന്ന ആഗ്രഹമുദിക്കുന്നത്.ഇതിനായി അപേക്ഷ നല്‍കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.2015ല്‍ കോയമ്പത്തൂര്‍ വനം പരിശീലന അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്നു. ഒന്നര വര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വയനാട്ടില്‍ തന്നെ ജോലി ലഭിച്ചത്. മൂന്ന് വനിതകളടക്കം 13 പേരാണ് രമ്യക്കൊപ്പം പരിശീലനം നേടിയത്.വനിതകളായ രണ്ട് പേര്‍ക്ക് പാലക്കാടും, പുനലൂരുമാണ് നിയമനം. സഹപാഠികളായ പി.എസ്.നിഥി ന് ബേഗൂരും നിഥിന്‍ ലാലിന് ചെതലയത്തും ജോലി ചെയ്യുന്നുണ്ട്. വന്യമൃഗങ്ങളെയെല്ലാം നേരിടേണ്ട ജോലി ആയതിനാല്‍ അമ്മക്ക് പേടിയായിരുന്നുവെന്നും എന്റെ നിര്‍ബന്ധത്തിന് ഒടുവില്‍ അച്ഛനും അമ്മയും വഴങ്ങുകയായിരുന്നെന്നും രമ്യ പറഞ്ഞു.ജോലിയില്‍ തികഞ്ഞ സത്യസന്ധത പുലര്‍ത്തുമെന്നും ജനങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കി പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സഹോദരി രജിതയെ വിവാഹം കഴിച്ച് അയയ്ച്ചു. ഏക സഹോദരന്‍ രജിത്ത് ബാലുശ്ശേരി ഗവ.കോളേജില്‍ അദ്ധ്യപകനായി ജോലി ചെയ്യുന്നു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show