യാത്രയയപ്പ് നല്‍കി

പനമരം: വയനാട് ജില്ല ആരോഗ്യ വകുപ്പില്‍ നിന്നും വിരമിക്കുന്ന ജില്ല മെഡിക്കല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 ബാലന്‍ സി.സി, ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷജിന്‍ ജോസഫ്, വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 1 ഷിബു ജോസഫ് എന്നിവര്‍ക്ക് വയനാട് ജില്ല പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ് സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നല്‍കി. പനമരം സി എച്ച് സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി ഉദ്ഘാടനം ചെയ്ത് ഉപകാരം സമര്‍പ്പണം നടത്തി. ബെഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജോയ് എം ജെ ചടങ്ങിന് സ്വാഗതം പറഞ്ഞു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ഷാജി കെ എം അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ വിന്‍സന്റ് ഷാഹുല്‍ ഹമീദ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വയനാട് ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിഭാഗത്തിലുള്ള 87 പേര്‍ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. എടവക കുടുംബോരോഗ്യേന്ദ്രം ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റെജി വടക്കയില്‍ ചടങ്ങിന് നന്ദി സമര്‍പ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍