വൈത്തിരി താലൂക്കിലെ പുതുക്കിയ റേഷന്‍കാര്‍ഡ് ഇതുവരെ കൈപ്പറ്റാത്തവര്‍ക്ക് ആഗസ്റ്റ് 3 മുതല്‍ 5 വരെ വൈത്തിരി താലൂക്ക് ഓഫീസില്‍ നിന്നും റേഷന്‍കാര്‍ഡ് വിതരണം ചെയ്യും. രാവിലെ 10.30 മുതല്‍ വൈകീട്ട് 3 വരെയാണ് വിതരണം. കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ടവരോ തിരിച്ചറിയല്‍ രേഖയും പഴയ കാര്‍ഡുമായി ഹാജരായി പുതിയ റേഷന്‍കാര്‍ഡ് കൈപ്പറ്റണം. കാര്‍ഡിന്റെ വിലയായ 100 രൂപയും നല്‍കണം.