ഡബ്ല്യു.പി.ഡബ്ല്യു.എ അംഗങ്ങള്‍ക്ക് എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ ഗ്രൂപ്പ് മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു
അബുദാബി: വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍അംഗങ്ങള്‍ക്ക് എല്‍.എല്‍.എച്ച് ഹോസ്പ്പിറ്റല്‍ ഗ്രൂപ്പ് അനുവദിച്ച മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ് എല്‍.എല്‍.എച്ച് ഗ്രൂപ്പ് ഓപ്പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലോണ ബ്രിണ്ണര്‍, സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ .നിര്‍മല്‍ എന്നിവരില്‍ നിന്ന് ലുലു ഗ്രൂപ്പ് അബുദാബി റീജണല്‍ പി.ആര്‍ഒ അഷ്‌റഫ്, ലോക കേരളാ സഭാംഗം സലീം ചിറക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ചെയര്‍മാന്‍ നവാസ് മാനന്തവാടി അധ്യക്ഷനായ ചടങ്ങില്‍ പ്രമുഖ സോഷ്യല്‍ മീഡിയ താരങ്ങളായ ഷാന്‍ മുഹമ്മദ്, ശിബിലി, അനസ് റഹ്‌മാന്‍,ആബിദ്, അഫ്സല്‍ എന്നിവര്‍ മുഖ്യതിഥികള്‍ ആയിരുന്നു. വൈസ് ചെയര്‍മാന്‍ ജഗന്‍ ജെയിംസ് സ്വാഗതം പറയുകയും കണ്‍വീനര്‍ റംസീന ഹര്‍ഷല്‍ ആശംസകള്‍ അര്‍പ്പിക്കുകയും എക്‌സിക്യൂട്ടീവ് അംഗം സിഞ്ചു എം ബേബി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. കൂട്ടായ്മയിലെ അംഗങ്ങളുടെയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും സാനിധ്യം ചടങ്ങിന്.മാറ്റ് കൂട്ടി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍