കവിതാ സമാഹാരത്തിന്റെ കവര്‍ പേജ് പ്രകാശനം ചെയ്തു

എറണാകുളം: പ്രശസ്ത സിനിമാ സംവിധായകന്‍ വിജി തമ്പി, അനില്‍ റഹിമ (സഞ്ചാരസാഹിത്യം) എന്നിവര്‍ അഡ്മിന്‍മാരായ കേരളത്തിലെ പ്രശസ്തരായ കലാ സാഹിത്യകാരുടെ കൂട്ടായ്മയായ മലയാണ്മ സ്‌നേഹ സംഗമ വേദിയില്‍ വച്ച് ശില്‍പ്പിയും ജീവകാരുണ്യ പ്രവര്‍ത്തകനും സാഹിത്യകാരനുമായ ബി.പ്രദീപ് വയനാടിന്റെ ' നെരിപ്പോട് എന്ന കവിതാ സമാഹാരത്തിന്റെ കവര്‍ പേജ് പ്രകാശനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവും എറണാകുളം മഹാരാജാസ് കോളേജ് മലയാള വിഭാഗം റിട്ട: പ്രൊഫസറുമായ ഡോ.എം തോമസ് മാത്യുവാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
മലയാളത്തിന്റെ പ്രിയ ചരിത്ര ഗവേഷകനായ ഡോ.എം ജി ശശിഭൂഷണ്‍, സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ സുരേഷ് വര്‍മ്മ, കൊല്ലം അമൃത യൂണിവേഴ്‌സിറ്റി അസി.പ്രൊഫസര്‍ രാജു മാധവന്‍ ,സാഹിത്യകാരി പ്രിന്‍സിമോള്‍ ഡി.എം എ മലയാളം ഡോണ്‍ ബോസ്‌ക, ഓപ്പണ്‍ സകൂള്‍' എന്നിവര്‍ ചടങ്ങില്‍ സാന്നിധ്യം വഹിച്ചു
ഹൈക്കോടതി ജഡ്റ്റസ് എം ആര്‍ ഹരിഹരന്‍ നായര്‍ , രാജാജി രാജഗോപാല്‍, പ്രശസ്ത സാഹിത്യകാരി ഗിരിജാ സേതുനാഥ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു നിരവധി സാഹിത്യ സാംസ്‌കാരിക പ്രതിഭകള്‍ പങ്കെടുത്തു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍