കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: ഇടത് എം.എല്‍.എമാര്‍ ജനകീയ വിചാരണക്ക് തയ്യാറാകണം:സമര സഹായ സമിതി

കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലയിലെ ഇടത് എം.എല്‍.എമാര്‍ ജനകീയ വിചാരണത്തിന് തയ്യാറാകണമെന്ന് കാഞ്ഞിരത്തിനാല്‍ സമര സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവര്‍ അധികാരം ലഭിച്ചതോടെ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണം. എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ നിലപാട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമല്ലെന്നും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിയുള്ള മാനന്തവാടി മണ്ഡലം എം.എല്‍.എ ഈ വിഷയത്തില്‍ ഇതുവരെ യാതൊരു ഇടപെടലുകളും നടത്തിയില്ലെന്നും അവര്‍ ആരോപിച്ചു.
കാഞ്ഞിരത്തിനാല്‍ കുടുംബം കലക്ടറേറ്റ് പടിക്കല്‍ സമരം ആരംഭിച്ചിട്ട് ആഗസ്റ്റ് 15ന് രണ്ട് വര്‍ഷം തികയുകയാണ്. സഹന സമരക്കരോട് ബ്രിട്ടീഷ് സര്‍ക്കാര്‍ കാണിച്ച അനുഭാവം പോലും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നില്ല. കേസ് കോടതിയിലെത്തുമ്പോള്‍ പഠിക്കാന്‍ സമയം ആവശ്യപ്പെട്ട് നീട്ടികൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. കേസ് വിളിച്ച ആദ്യദിനം തന്നെ സര്‍ക്കാറിന് സബ്കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ഈ കുടുംബത്തിന് നീതി ലഭ്യമാക്കാമായിരുന്നു. എന്നാര്‍ അനാവശ്യമായി സര്‍ക്കാര്‍ അവധികൊടുത്ത് കഴിഞ്ഞ മൂന്നു തവണയും കേസ് നീട്ടിവെച്ചു. ഇത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും, ഒരു ദിവസം നേരത്തെ സമരം തീര്‍ക്കണമെന്ന നിലപാടാണ് മനുഷ്യത്വ ബോധമുള്ള ഭരണകൂടം സ്വീകരിക്കുകയെന്നും അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ അന്വേഷിച്ച് കണ്ടെത്തിയ ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അവകാശപ്പെട്ടതാണെന്ന തെളിവുകള്‍ അടങ്ങുന്ന രേഖകള്‍ എത്രയുംപെട്ടെന്ന് കോടതിക്ക് മുമ്പില്‍ സമര്‍പ്പിക്കേണ്ടത് സര്‍ക്കാറിന്റെ ധാര്‍മ്മിക ബാധ്യതയാണ്. ഇതിന് പകരം കോടതിയില്‍ നിന്നും ഒഴിഞ്ഞു മാറുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് സമര സഹായ സമിതിക്ക് ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ചു നല്‍കിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ്. സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി.പി ഷൈജല്‍, സുധീര്‍കുമാര്‍, പി.ടി പ്രേമാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍