OPEN NEWSER

Tuesday 16. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം; ഫീസ്, അപേക്ഷാരീതി ഇങ്ങനെ

  • National
21 Apr 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകാനൊരുങ്ങുകയാണ്. പേപ്പറില്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് നല്‍കുന്ന രീതിക്ക് പകരം സ്മാര്‍ട്ട് കാര്‍ഡ് നല്‍കാനുള്ള പദ്ധതിക്ക് തുടക്കമായി. 200 രൂപ കൊടുത്ത് നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാവുന്നതാണ്.

നിലവിലുള്ള ലൈസന്‍സ് ഉടമകള്‍ക്ക് പരിവാഹന്‍ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് തപാല്‍ ചാര്‍ജിനൊപ്പം 200 രൂപ ഫീസ് അടച്ച് ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം. ഒരു വര്‍ഷത്തേക്ക് മാത്രമേ ഇതില്‍ കിഴിവ് ലഭിക്കൂ. ഒരുവര്‍ഷത്തിന് ശേഷം 1300 രൂപ ഫീസായി നല്‍കണം.

റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കാര്‍ഡ് നല്‍കിയിരിക്കുന്നത്. വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും മെയ് മുതല്‍ സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

കേവലം സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി.സി. പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നിലവില്‍ വരുന്നത്. സീരിയല്‍ നമ്പര്‍, യു.വി. എംബ്ലം, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്,ക്യൂ.ആര്‍. കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളം നല്‍കുന്ന പുതിയ പുതിയ ലൈസന്‍സ് കാര്‍ഡില്‍ നല്‍കുക.

 

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.സംസ്ഥാന ധനകാര്യ മന്ത്രിയാണ് പി.വി.സി. പെറ്റ്ജി ഡ്രൈവിങ്ങ് ലൈസന്‍സ് ഏറ്റുവാങ്ങുന്നത്.ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിന് സമാനമായി സമീപ ഭാവിയില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കാര്‍ഡ് രൂപത്തിലേക്ക് മാറ്റാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
  • വയലില്‍ നടന്നും പാട്ട് കേട്ടും പത്മശ്രീ ചെറുവയല്‍ രാമനൊപ്പം പ്രിയങ്ക ഗാന്ധി എം.പി!
  • വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു
  • കുറുവ ദ്വീപ് മനോഹരിയായി, പ്രവേശനം പുനരാരംഭിച്ചു.
  • പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടനം: മാധ്യമങ്ങള്‍ അകലം പാലിക്കുന്നു
  • ജോസ് നെല്ലേടത്തിന് നാട് വിട നല്‍കി
  • വയനാട് ജില്ലയിലെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം
  • എംഡിഎംഎ യുമായി യുവാവും യുവതിയും എക്‌സൈസിന്റെ പിടിയില്‍
  • ചൂരല്‍മല മുണ്ടക്കൈ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
  • വെടിയുണ്ടകളുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show