അങ്കണവാടി നിര്‍മാണവും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം:ഈ വര്‍ഷം നിര്‍മ്മിക്കുന്ന പുതിയ അങ്കണവാടികളില്‍ നാലില്‍ മൂന്നും തൊഴി ലുറപ്പ് പദ്ധതിയുമായി (എം.ജി.എന്‍.ആര്‍.ഇ.ജി.എ.) സംയോജിപ്പിച്ച് നിര്‍മിക്കുമെന്ന് വനിത -ശിശു വികസന മന്ത്രാലയം അറിയിച്ചു. 12 ലക്ഷം രൂപ മന്ത്രാലയം അനുവദിക്കും. ഇതില്‍ എട്ടുല ക്ഷം എം.ജി.എന്‍.ആര്‍.ഇ.ജി. എസ്. പ്രകാരം നല്‍കും. ബാക്കിയുള്ള നാലുലക്ഷം കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തുല്യ തുകയായി നല്‍കും. ഈ വര്‍ഷം 40,000 അങ്കണവാടികള്‍ നിര്‍മിക്കാനുള്ള പദ്ധതി രേഖയാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയത്.ഇതില്‍ 27,000 എണ്ണം പുതിയതും ബാക്കിയുള്ളവ പുന:രുദ്ധാരണവുമാണ്. 27,000 ത്തില്‍ 20,000 എണ്ണം എം.ജി. എന്‍.ആര്‍.ഇ.ജി.എ. യുടെ കീഴില്‍ നിര്‍മിക്കാനാണ് തീരുമാനം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍