വെള്ളമുണ്ട എട്ടേനാല്-മൊതക്കര റൂട്ടില്‍ ആലഞ്ചേരിമുക്കിന് സമീപം കാര്‍ ബൈക്കിലും, ഓട്ടോറിക്ഷയിലും ഇടിച്ച് ബൈക്ക് യാത്രികനും, ഓട്ടോ യാത്രികര്‍ക്കും പരുക്കേറ്റു. ബൈക്കോടിച്ചിരുന്ന വെള്ളമുണ്ട സ്വദേശി സുധീഷ് (30), ഓട്ടോ ഡ്രൈവര്‍ ചെറുകര കോറോത്ത് വീട് ദിനേശന് (44), യാത്രക്കാരായ ചെറുകര പുത്തന്‍പുര മണിയന് (35), പ്രവീണ്‍ (22), ചിത്ര (55) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍