1972 ലെ വന്യ ജീവി നിയമം അടിയന്തരമായി ഭേദഗതി ചെയ്യണം: പി.സന്തോഷ്‌കുമാര്‍ എം.പി

ന്യൂഡല്‍ഹി :1972 ലെ വന്യ ജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി ചെയ്യണമെന്നും വന്യജീവികളുടെ ആക്രമണത്തില്‍ മനുഷ്യനെയും കൃഷിയെയും സംരക്ഷിക്കണമെന്നും ഇതിന് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പി സന്തോഷ്‌കുമാര്‍ എം.പി ആവശ്യപ്പെട്ടു. കിസാന്‍ സഭയും സിപിഐയും ഡല്‍ഹില്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.വയനാട് ജില്ലയില്‍ അതിരൂക്ഷമായ വന്യമൃഗങ്ങളുടെ ശല്യം നേരിടുകയാണ്.
8 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഈ ജില്ലയില്‍ 185 ആളുകള്‍ കാട്ടാനയുടെ ആക്രമണത്തിലും 6 ആളുകള്‍ കടുവയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതു കൊണ്ട് കൃഷിക്കാര്‍ കൃഷി ഉപേക്ഷിക്കുകയാണ് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍ക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
1972 ലെ വന്യ ജീവി സംരക്ഷണ നിയമം മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന കാര്യങ്ങള്‍ കൂടി കൂട്ടി ചേര്‍ത്ത് ദേദഗതി ചെയ്യുക,1972 ലെ വന്യജീവി സംര ക്ഷണ നിയമപ്രകാരം കാട്ടില്‍ നിന്നും നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ മുഖ്യവനപാലകന് നിര്‍ദ്ദേശം നല്‍കുക , മുഖ്യവനപാലകന്
1972 ലെ വന്യ ജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വയനാട്ടിലെ കൃഷിക്കാര്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന്റെ മുമ്പാകെ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചത്. കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് പി എം ജോയി അധ്യക്ഷത വഹിച്ചു.സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, ഡോ അമ്പി ചിറയില്‍, സി എം സുധിഷ്, അഷറഫ് തയ്യില്‍, ശോഭരാജന്‍, എന്നിവര്‍ പ്രസംഗിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍