രണ്ട് കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.

വൈത്തിരി: വൈത്തിരി സ്റ്റേഷന്‍ പരിധിയിലെ കിന്‍ഫ്ര പാര്‍ക്കിന് സമീപം വെച്ച് വൈത്തിരി സബ് ഇന്‍സ്‌പെക്ടര്‍ എം.കെ സലീമിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ രണ്ട് കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ഓഡീഷ സ്വദേശി ധരന്ദര്‍ മഹ്ജി എന്ന റിങ്കു , വൈത്തിരി ചിറ്റേപ്പുറത്ത് വീട്ടില്‍ സൂര്യദാസ് എന്ന് സതി എന്നിവരാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 1.8 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. എസ്.ഐ മാരായ എല്‍ദോ എം.ജി, രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ കിരണ്‍ ചന്ദ് എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍