രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധം: ഇ.ജെ ബാബു

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു. സിപിഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിച്ചത്. ജനാധിപത്യ വിജയങ്ങളെ സിപിഐ എന്നും അംഗീകരിച്ചിട്ടുണ്ട്. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികള്‍ ഉണ്ടാകുന്നത്. ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ലാത്ത ഇത്തരം പ്രവണതകള്‍ക്കെതിരെ യോജിച്ച പോരാട്ടങ്ങള്‍ക്ക് സിപിഐ നേതൃത്വം നല്‍കുമെന്നും ഇ.ജെ ബാബു പറഞ്ഞു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍