നേരറിയാന്‍ നെന്മേനി; സംസ്ഥാനത്തെ ഏറ്റവും വലിയ വിവരശേഖരണ സര്‍വ്വേയുമായി നെന്മേനി പഞ്ചായത്ത്

ബത്തേരി: സംസ്ഥാനത്തെ ഏറ്റവും വലിയ വിവര ശേഖരണ സര്‍വ്വേക്ക് തുടക്കം കുറിച്ച് നെന്മേനി ഗ്രാമ പഞ്ചായത്ത്. വ്യക്തിയുടേയും കുടുംബത്തിന്റേയുമായി 215 വിവരങ്ങളാണ് പഞ്ചായത്ത് ശേഖരിക്കുന്നത്.വീട് ഭൂമി, തൊഴില്‍, വിദ്യാഭ്യാസം, ജലലഭ്യത, മാലിന്യ സംസ്‌ക്കരണം, വളര്‍ത്തു മൃഗങ്ങള്‍, വിദേശ വാസികള്‍, കൃഷി, രോഗവിവരങ്ങള്‍, അന്യ സംസ്ഥാനക്കാര്‍, തുടങ്ങി സമഗ്ര മേഖലയിലേയും കണക്കെടുപ്പാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. പ്രത്യേകം നിര്‍മ്മിച്ച ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പ്രത്യേക സര്‍വ്വറില്‍ സൂക്ഷിക്കും.നിലവില്‍ പല മേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക ചിലവഴിക്കുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലല്ല. ഇനി മുതല്‍ ഒരോ മേഖലയിലെയും കൃത്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ജനകീയാസൂത്രണ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഭരണസമിതി നേതൃത്വം പറഞ്ഞു. വിശദമായ കണക്കെടുപ്പിനായി വാര്‍ഡുകള്‍ തോറും എന്യുമറേറ്റര്‍മാരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ സര്‍വ്വേയുമായി സഹകരിക്കുന്നതിന് വാര്‍ഡ് തലങ്ങളില്‍ വിപുലമായ പ്രചരണ പരിപാടികളും ബോധ വത്ക്കരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍,സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, കെ വി ശശി, സുജാത ഹരിദാസ്, വി ടി ബേബി, ഷാജി കോട്ടയില്‍, ആന്റോ മുണ്ടക്കല്‍, ബിന്ദു അനന്തന്‍,ദീപ ബാബു, ഉഷ വേലായുധന്‍, ജയലളിതവിജയന്‍, വിനോദിനി രാധാകൃഷ്ണന്‍, സുജ ജയിംസ് തുടങ്ങിയവര്‍, പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍