ബത്തേരി: ബത്തേരി പൊലീസ് സ്റ്റേഷനില്‍ പീഡനക്കേസ് പ്രതിയുടെ പരാക്രമം. പോലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ലില്‍ സ്വയം തല ഇടിച്ചു. അമ്പലവയല്‍ റിസോര്‍ട്ട് പീഡനക്കേസിലെ പ്രതിയായ മീനങ്ങാടി സ്വദേശി ലെനിനെ തെളിവെടുപ്പിന് സ്റ്റേഷനില്‍ നിന്ന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ ഇയാളെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നുവെന്ന് പ്രതി മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു. തമിഴ്നാട് അമ്പലമൂലയില്‍ 3 പേരെ കൊന്ന കേസിലെ പ്രതികൂടിയാണ് ലെനിന്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍