ആക്രമിക്കാന്‍ വന്ന കാട്ടാനയെ കണ്ട് ഓടിയപ്പോള്‍ വീണ് പരിക്കേറ്റു

പുല്‍പ്പള്ളി: ചെതലയം റെയ്ഞ്ചിലെ പാതിരി വനത്തിലെ ഉദയക്കരയിലെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി മധ്യവയസ്‌ക്കന്‍ കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണു പരിക്കേറ്റു. പുല്‍പ്പള്ളി ഉദയക്കര കാട്ടുനായ്ക്ക കോളനിയിലെ മാസ്തി (49) ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം. വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെ ഉദയക്കര വനത്തില്‍ തീ ആളിപടരുന്നത് കണ്ട് കെടുത്താന്‍ പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നില്‍പെട്ടത്. തുടര്‍ന്ന് ഭയന്ന് ഓടുന്നതിനിടെയാണ് മാസ്തിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റത്. ഭാര്യ കാളിയും കോളനിയിലെ മറ്റ് 2 സ്ത്രീകളും ഒപ്പം ഉണ്ടായിരുന്നു. പുല്‍പ്പള്ളി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാസ് തിയെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കഴിഞ്ഞയാഴ്ച ഇതേ വനമേഖലയിലെ കട്ടക്കണ്ടിയിലും കാട്ടാനയുടെ ആക്രമണത്തില്‍ പ്രദേശവാസിയായ കാളിയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് കോളനിക്കാര്‍ പറഞ്ഞു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍