ബൈക്ക് മോഷണം; പ്രതി പിടിയില്‍

കൊട്ടിയൂര്‍: കൊട്ടിയൂര്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച പ്രതിയെ പാലക്കാട് വെച്ച് കേളകം പോലീസ് അറസ്റ്റ് ചെയ്തു. ചാവശ്ശേരി സ്വദേശി കെ പി മുബഷിറിനെയാണ് അറസ്റ്റ് ചെയ്തത്. ജനവരി 27 നാണ് കൊട്ടിയൂര്‍ വെങ്ങലോടി സ്വദേശി മേമുട്ടത്ത് അഖിലേഷിന്റെ വീട്ടുമുറ്റത്തെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയത്. കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ബൈക്ക് മോഷ്ടിച്ചത് ഒരു പ്രൊഫഷണല്‍ മോഷ്ടാവാണെന്ന് പോലീസ് ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് 30 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും, മോഷ്ടാവ് ജില്ല വിട്ട് പോയെന്ന് മനസ്സിലാക്കുകയും , മോഷ്ടാവ് പാലക്കാടുണ്ടെന്ന് കണ്ടെത്തുകയും , പാലക്കാട് ടൌണ്‍ നോര്‍ത്ത് പോലീസിന്റെ സഹായത്തോടെ രണ്ട് ദിവസം മുമ്പ്‌മോഷ്ടാവിനെ പിടികൂടുകയായിരുന്നു.എസ് ഐ ജാന്‍സി മാത്യു, എസ് ഐ രമേശന്‍ ,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ്, സിവില്‍ പോലീസ് ഓഫിസര്‍ ഹരിനാഥ്, പോലീസ് ഡ്രൈവര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍