എഫ്‌സിഐ റേഷന്‍ വിതരണ ലോറി ത്തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിലേക്ക്

അങ്കമാലി: കേരളത്തിലെ എഫ്‌സിഐ ഡിപ്പോകളില്‍ നാല്‍പ്പത് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ലോറി ജീവനക്കാരുടെ തൊഴില്‍ നിഷേധിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വിചിത്രമായ ടെണ്ടര്‍ വ്യവസ്ഥയ്‌ക്കെതിരെ പ്രക്ഷോഭം ആരംഭിക്കാന്‍ അങ്കമാലി നാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന തൊഴില്‍ സംരക്ഷണ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ടെണ്ടറില്‍ പങ്കെടുക്കുന്നതിന് നാല് സ്വന്തം ലോറി ഉള്‍പ്പെടെ 10 ലോറികള്‍ വേണമെന്ന പുതിയ വ്യവസ്ഥ ഒഴിവാക്കി മുന്‍കാലങ്ങളെ പോലെ ലോറികള്‍ ഒഴിവാക്കി ടെണ്ടര്‍ വിളിക്കണമെന്നതാണ് പ്രധാന ആവശ്യം.
എഫ്‌സിഐ ടെണ്ടറുകളില്‍ ലോറികള്‍ക്ക് വേണ്ട എന്നിരിക്കെ സിവില്‍ സപ്ലൈസ് വ്യവസ്ഥ കൊണ്ടുവന്നത് കുത്തക ലോറി ഉടമകളെ സഹായിക്കുന്ന തിന്നും ഈ രംഗത്ത് 40 വര്‍ഷത്തിലധികമായി ഒരു ആക്ഷേപവും ഇല്ലാതെ ജോലി ചെയ്യുന്ന ഒറ്റ വണ്ടി ഉടമകളുടെയും തൊഴിലാളികളുടെയും ജീവിതമാര്‍ഗം ഇല്ലാതാക്കാനാണ് .കോടതി ഉത്തരവ് സമ്പാദിച്ച് പോലീസ് സഹായത്തോടെ തൊഴില്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ കുടുംബസമേതം പ്രതിരോധം തീര്‍ക്കുമെന്ന് കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു മുഴുവന്‍ ബഹുജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും യോഗo അഭ്യാര്‍ഥിച്ചു .മാര്‍ച്ച് ആദ്യവാരം മറ്റു സംഘടനകളെയും കൂട്ടി യോജിപ്പിച്ച് സംയുക്തമായി തിരുവനന്തപുരത്ത് സിവില്‍ സപ്ലെസ് ഡയറക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും തുടര്‍ന്ന് സംസ്ഥാനത്തെ സിവില്‍സപ്ലൈക്കോ ഓഫീസുകള്‍ക്ക് മുന്‍പില്‍ മുന്‍പില്‍ ധര്‍ണ്ണയും സംസ്ഥാന പണിമുടക്കും നടത്താനാണ് തീരുമാനം സംസ്ഥാന പ്രസിഡണ്ട് ടി കെ രാജന്‍ ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജന്‍ എം എല്‍ എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു ഗുഡ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഇബ്രാഹിം കുട്ടി ജില്ലാ പ്രസിഡണ്ട് ജോണ്‍ ഫെര്‍ണാണ്ടസ് സംസ്ഥാന ഭാരവാഹികളായ സിപി മുഹമ്മദാലി .വി ശശി. പി .എ .സിദ്ദീഖ് സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് പി ജെ വര്‍ഗീസ് സിപിഐഎം അങ്കമാലി ഏരിയ സെക്രട്ടറി സി കെ.സലിം കുമാര്‍ എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍