OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വന്യമൃഗങ്ങളുടെ ആക്രമണം: നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്ന് കേന്ദ്രം

  • National
10 Feb 2023

ന്യൂഡല്‍ഹി: വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരണമോ പരിക്കുകളോ സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരി ഹാരത്തിന്റെ ആദ്യ ഗഡു 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച് സംസ്ഥാന ങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പരിസ്ഥിതി- വനം വകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ രാജ്യസഭയില്‍ അറിയിച്ചു. പി.ടി. ഉഷ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കാനും, മനുഷ്യരും വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷം ഇല്ലാതാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.  കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കീഴിലുള്ള പ്രദേശങ്ങളിലെ വന്യമൃഗങ്ങള്‍ മൂലമുണ്ടാകുന്ന ജീവന്‍, സ്വത്ത് നാശങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നുണ്ട്. മരണ പ്പെട്ടാല്‍ അഞ്ച് ലക്ഷം രൂപയും ഗുരുതരമായ പരിക്കിന് രണ്ട് ലക്ഷം രൂപയും ഗുരുതരമല്ലാത്ത പരിക്കു കള്‍ക്ക് 25000 രൂപ വരെയും നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍ മുള്ളുവേലി, സൗരോര്‍ജ്ജ വൈദ്യുതി വേലി, കള്ളിച്ചെടി ഉപയോഗിച്ചുള്ള ജൈവവേലി, അതിര്‍ത്തി ഭിത്തികള്‍ എന്നിവ സ്ഥാപിക്കുന്നുണ്ട്. വനാതിര്‍ത്തി പ്രദേശങ്ങളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കൃഷികള്‍ നടത്താനും മരങ്ങളും കുറ്റിക്കാടുകളുമായി യോജിച്ചു പോകുന്ന കാര്‍ഷിക വനവല്‍ക്കരണ മാതൃകകള്‍ നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യ-വന്യജീവി സംഘര്‍ഷമുണ്ടാകുമ്പോള്‍ സ്വീകരി ക്കേണ്ട നടപടികളെക്കുറിച്ചും നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്. 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show