ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ നടത്തി

കോഴിക്കോട്: ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന കണ്‍വെന്‍ഷന്‍ കോഴിക്കോട് നളന്ദ ലോഡ്ജില്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ സൂചിപ്പിച്ച അശാസ്ത്രീയമായ നികുതി പരിഷ്‌ക്കാരത്തിനെതിരെ യോഗം ശക്തമായ കണ്‍വെന്‍ഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. നികുതി പരിഷ്‌കാരത്തിന്റെ ഫലമായി ഉണ്ടായേക്കാവുന്ന ദുരിതങ്ങള കുറിച്ചും മോഡല്‍ റെന്റ് ആക്ട് നടപ്പിലാക്കുന്നതിലൂടെ ഗവണ്‍മെന്റിന് ലഭിക്കാവുന്ന അധിക വരുമാനത്തെ കുറിച്ചും അധികാരികളെ ബോധ്യപ്പെടുത്താനും തീരുമാനിച്ചു .സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അച്ചമ്പാട്ട് ബീരാന്‍ കുട്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അലി ബ്രാന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ സബാഹ് വേങ്ങര, ഹസ്സന്‍ ബനിയാസ്, മനാഫ് വയനാട്, അബ്ബാസ് ഹാജി, നിരന്‍ മാനന്തവാടി, അലി തിരുനാവായ, ജമാലുദ്ദീന്‍ എറണാകുളം, ഫക്രറുദീന്‍ തങ്ങള്‍ മലപ്പുറം, അസീസ് പാലക്കാട്, ഉസ്മാന്‍ മഞ്ചേരി, മാനു ഹാജി , സലീം, മഞ്ചേരി,അബ്ദുറസാഖ് ,യസീന്‍ പാക്കത്ത് അലനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍