വയനാട് മഴ മഹോല്‍സവം സ്പ്ലാഷ്-2017 സമാപിച്ചു
കല്‍പ്പറ്റ:വയനാട് മഴ മഹോല്‍സവം (സ്പ്ലാഷ്-2017) സമാപിച്ചു.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ഒന്‍പത് ദിവസം നീണ്ട് നിന്ന വിവിധ പരിപാടികള്‍ ജനശ്രദ്ധയാകര്‍ഷിച്ചു. സി.കെ.ശശീന്ദ്രന്‍ എംഎല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്പ പ്രസിഡണ്ട്രി ടി ഉഷാകുമാരി, പോലീസ് മേധാവി രാജ്പാല്‍ മീണ,നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി.ആലി എന്നിവര്‍ മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് മന്ത്രി സമ്മാനവിതരണവും നടത്തി. സ്പ്ലാഷ് കണ്‍വീനര്‍ ജോസ് കൈനടി,ഡബ്ല്യു.ടി.ഒ പ്രസിസണ്ട് വാഞ്ചീശ്വരന്‍, കോ-ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, വൈസ് പ്രസിഡണ്ട് സി.പി.ഷൈലേഷ്, ഡബ്ല്യു ടി ഒ ട്രഷറര്‍ പി.എന്‍.ബാബു വൈദ്യര്‍, ബിജു തോമസ് എന്നി വര്‍ സംസാരിച്ചു