അഭിഭാഷകര്‍ക്ക് പരീക്ഷ പരിശീലനം നല്കി
കല്‍പ്പറ്റ: വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കല്‍പ്പറ്റ ബാര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ അഭിഭാഷകര്‍ക്കായി മുന്‍സിഫ് - മജിസ്ട്രേറ്റ്, അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്നീ പരീക്ഷകളുടെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സുനില്‍കുമാര്‍ കെ. ആര് നിര്‍വ്വഹിച്ചു. ചടങ്ങില്‍ കല്‍പ്പറ്റ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. എ ജെ ആന്റണി, സെക്രട്ടറി എം.കെ അബ്ദുള്‍ സലാം, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെകട്ടറിയും സബ് ജഡ്ജുമായ ഉബൈദുളള.സി, മുന്‍സിഫ് മജിസ്ട്രേട്ട് പി.വിവേക്, ഡിഫന്‍സ് കൗണ്‍സല്‍ അഡ്വ.ക്രിസ്റ്റഫര്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍