വടംവലി, അമ്പെയ്ത്ത് സംസ്ഥാന മത്സരത്തിനായി മാനന്തവാടി ഒരുങ്ങി

മാനന്തവാടി: ജനുവരി 25 മുതല്‍ 27 വരെ നടക്കുന്നസംസ്ഥാന സ്‌ക്കൂള്‍ ഗെയിംസിന്റെ ഗ്രൂപ്പ് മത്സരത്തിനായിമാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഒരുങ്ങി. സംസ്ഥാന സ്‌ക്കൂള്‍ ഗെയിംസിന്റെ ഗ്രൂപ്പ് രണ്ട് മത്സരങ്ങളായ വടംവലിയും, ആര്‍ച്ചറി മത്സരങ്ങളുമാണ് മൂന്ന് ദിവസങ്ങളിലായി ഇവിടെ നടക്കുക. ജനുവരി 25 മുതല്‍ 27 വരെ നടക്കുന്ന മത്സരത്തില്‍ 14 ജില്ലകളില്‍ നിന്നുമായി ആയിരത്തോളം കായിക താരങ്ങള്‍ മാറ്റുരയ്ക്കും. ആദ്യമായാണ് സ്‌ക്കൂള്‍ ഗെയിംസ് സംസ്ഥാന മത്സരം ജില്ലയില്‍ വെച്ച് നടക്കുന്നത്. നാളെ രാവിലെ 10 മണിക്ക് ഒആര്‍ കേളു എം എല്‍ എ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്‌കൂള്‍ അധ്യാപക- അനധ്യാപകരും, പിടിഎ ഭാരവാഹികളും, വിദ്യാര്‍ത്ഥി ക്ലബ്ബുകളും ഒറ്റക്കെട്ടായാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍