OPEN NEWSER

Wednesday 09. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് മെഡിക്കല്‍ കോളേജിലേക്ക് ബിജെപി മാര്‍ച്ചും ധര്‍ണ്ണയും നടത്തി, 

  • Mananthavadi
24 Jan 2023

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിന്റെ അനാസ്ഥയ്‌ക്കെതിരെ ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വയനാട് മെഡിക്കല്‍ കോളേജ് എന്നൊരു പേരുമാത്രം നല്‍കികൊണ്ട് വയനാട്ടിലെ പാവപെട്ട ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍. ഒരു താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഈ ഹോസ്പ്പിറ്റല്‍ ഒരു റഫറിംഗ് ഹോസ്പ്പിറ്റല്‍ മാത്രമായി മാറിയിരിക്കുകയാണ്. ഒരു രോഗിക്ക് ആവശ്യമായ സി.ടി സ്‌കാനോ,  ലാബ് സൗകര്യങ്ങളോ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. ഒരു മെഡിക്കല്‍ കോളേജിന്റെ എല്ലാ സൗകര്യങ്ങളും ഉടന്‍ തന്നെ തുടങ്ങിയില്ലങ്കില്‍ ബിജെപി കൂടുതല്‍ സമരപരിപാടിയുമായി മുന്നിട്ടിറങ്ങുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ്. പ്രസിഡന്റ ജോര്‍ജ് മാഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പള്ളിയറ മുകുന്ദന്‍, ഒബിസി മോര്‍ച്ച സംസ്ഥാന സമതിയംഗം പുനത്തില്‍ രാജന്‍, ജില്ല ഭാരവാഹികളായ കണ്ണന്‍ കണിയാരം, അഖില്‍ പ്രേം, കെ ജയേന്ദ്രന്‍ ഇടിക്കര മാധവന്‍, മഹേഷ് വാളാട് മനോജ് മാരിയില്‍ എന്നിവര്‍ സംസാരിച്ചു.  ശരത് കുമാര്‍, അഖില്‍ കണിയാരം സന്തോഷ് ജി, സുനില്‍ കുമാര്‍, കെ പി മോഹനന്‍, കൂവണ വിജയന്‍, മനു വര്‍ഗീസ്, ശങ്കരന്‍ ചെമ്പുവെട്ടി, അരീക്കര ചന്ദു, സ്വാഗതം ഗിരീഷ് കട്ടക്കളവും.മണ്ഡലം സെക്രട്ടറി പ്രദിപ് നന്ദിയും അറിയിച്ചു

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
  • 'വയനാട് മെഡിക്കല്‍ കോളേജ് ' മടക്കിമല ബസ് സ്‌റ്റോപ്പില്‍ ആക്ഷന്‍ കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചു
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: പള്ളിക്കല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ജി. ജനവിധി തേടുന്നു
  • വയനാടിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് 250 എംബിബിഎസ് സീറ്റുകള്‍
  • നടുവൊടിക്കുന്ന യാത്ര; യാത്രികര്‍ക്ക് കുഴമ്പ് നല്‍കി സിപിഐഎം പ്രതിഷേധിച്ചു
  • പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം;കേന്ദ്ര നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം: ഡിവൈഎഫ്‌ഐ
  • കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയില്‍ രാത്രി ബസ് തകരാറിലായി കുടുങ്ങിയ യാത്രികര്‍ക്ക് പോലീസിന്റെ ഇടപെടലില്‍ സുരക്ഷിത യാത്ര
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show