കെ.ഡബ്ല്യു.എ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.യ്ക്ക് നിവേദനം സമര്‍പ്പിച്ചു
കുവൈത്ത്: കുവൈത്തില്‍ സന്ദര്‍ശനത്തിനെത്തിയ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയ്ക്ക് വയനാടിനെ സമകാലിക വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ട് കുവൈത്ത് വയനാട് അസോസിയേഷന്‍ ഭാരവാഹികള്‍ നിവേദനം സമര്‍പ്പിച്ചു. ആക്ടിംഗ് പ്രസിഡന്റ് അലക്‌സ് മാനന്തവാടി, വൈസ് പ്രസിഡന്റ് മിനി കൃഷ്ണ, ജനറല്‍ സെക്രെട്ടറി ജിജില്‍ മാത്യു, ജോയിന്റ് സെക്രെട്ടറി എബി ജോയ്, പി.എന്‍. നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വയനാടുകാര്‍ നിരന്തരമായ് നേരിട്ടുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളില്‍ നിന്ന് പരിഹാരം, ചുരം അടക്കം റോഡുകളുടെ വികസനവും അനുവദിച്ചു തന്ന മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ കാരണം സംഭവിക്കുന്ന മരണങ്ങളും ശ്രദ്ധയില്‍ പെടുത്തി. കേരളത്തിന്റെ ഏറ്റവും സുപ്രധാനമായ ടൂറിസ്റ്റ് ജില്ലകളില്‍ ഒന്നായ വയനാടിന്റെ വിഷയത്തില്‍ പൊതുവായ ശ്രദ്ധ ഉണ്ടാവണം എന്നും ബഫര്‍ സോണ്‍ ആശങ്കകള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും ഭാരവാഹികള്‍ ഉണര്‍ത്തിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍