സൗദിയില്‍ കൊവിഡ് ഭീതി ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം; കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 31 കേസുകള്‍

സൗദി അറേബ്യയില്‍ കൊവിഡ് ഭീതി ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 31 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 3,701 പരിശോധനകളില്‍ 31 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി 17ന് 5873 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വാക്സിന്‍ ഫലപ്രദമായി വിതരണം ചെയ്തതാണ് രാജ്യത്ത് കൊവിഡ് ഭീതി ഒഴിവാക്കിയത്.ചൈനയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ അറുപതിനായിരത്തിലധികം ആളുകളാണ് മരിച്ചത്. എന്നാല്‍ സൗദി അറേബ്യയില്‍ ആശങ്കയുടെ ആവ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
60 വയസിന് മുകളില്‍ പ്രായമുളളവര്‍ക്ക് ആവശ്യമായ വാക്സിനേഷന്‍ വിതരണം ചെയ്യാത്തതും പല ഘട്ടങ്ങളില്‍ വകഭേദം സംഭവിച്ച വൈറസുകള്‍ക്കെതിരെ ഫലപ്രദമായ വാക്സിന്‍ ഇല്ലാത്തതുമാണ് ചൈനയില്‍ കൊവിഡ് വീണ്ടും രൂക്ഷമാകാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി കണ്‍സല്‍ട്ടന്റും അണ്ടര്‍ സെക്രട്ടറിയുമായ അബ്ദുല്ല അസീരി പറഞ്ഞു. വാക്സിന്‍ ഫലപ്രദമായി വിതരണം ചെയ്ത രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കുറവാണെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍