ഇന്ന് പ്രവാസി ഭാരതീയ ദിവസ്; പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വ്വഹിക്കും. ആഗോളതലത്തില്‍ തന്നെ വേറിട്ടുനില്‍ക്കുന്ന നമ്മുടെ പ്രവാസികളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള മികച്ച അവസരമാണിതെന്ന് പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രവാസി ഭാരതീയ ദിവസ് നടക്കുന്നത്. 'ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയരായ പങ്കാളികള്‍' എന്ന പ്രമേയത്തില്‍ മൂന്ന് ദിവസം ചര്‍ച്ചകള്‍ നടക്കും. 70 രാജ്യങ്ങളില്‍ നിന്നുമായി 3,500 ലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും.ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി എത്തിയതിന്റെ ഓര്‍മ്മയ്ക്കായാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍