രക്ഷകന്‍ മെസി അവതരിച്ചു; ഇത് മിശിഹായുടെ ക്രിസ്തുമസ് സമ്മാനം
ലോകരക്ഷയ്ക്കായി സ്വപുത്രനെ മനുഷ്യ ശിശുവായി ദൈവം ഭൂമിയിലേക്ക് അയച്ചത് ലോകം ആര്‍ഭാടത്തോടെ കൊണ്ടാടുന്ന ക്രിസ്തുമസ് കാലമാണിത്. ഒരു നായകന്റെ വരവിനായി കൊതിച്ചിരുന്ന ഭൂമിയിലേക്ക് ദൈവപുത്രന്‍ പിറന്നുവീണ ദിവസം അടുക്കാറാകുന്നു. 1986ന് ശേഷം കപ്പുയര്‍ത്താന്‍ ഒരു നായകനെ കൊതിച്ചിരുന്ന അര്‍ജന്റീനയ്ക്കുവേണ്ടി ക്രിസ്മസ് കാലത്ത് മിശിഹ തന്നെ തന്റെ അവസാനമത്സരത്തിലൂടെ തന്റെ കന്നിക്കപ്പ് ഉയര്‍ത്തി.
ഉദ്വേഗഭരിതമായ അറബിക്കഥ പോലെയായിരുന്നു ഇന്നത്തെ കളി. നായകന് വിജയം വെറുതെ കിട്ടിയതല്ല. നായകന്‍ നിറഞ്ഞാടിയ തുടക്കം, പിന്നീടുള്ള പിരിമുറുക്കം, ഒരടി പോലും വിട്ടുകൊടുക്കാതെ മത്സരിച്ചുള്ള മുന്നേറ്റം, ഒടുവില്‍ വിജയിച്ച് കയറുമ്പോള്‍ ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം... മുത്തശ്ശിക്കഥകളുടെ നായകന്റെ മുഖച്ഛായയായിരുന്നു കപ്പുയര്‍ത്തുമ്പോള്‍ അര്‍ജന്റീനക്കാരുടെ മനസില്‍ മെസിക്ക്.
ഗോള്‍വേട്ടയില്‍ ബ്രസീലിയിന്‍ ഇതിഹാസം പെലെയെ മറികടന്നിരിക്കുകയാണ് മെസി. ലോകകപ്പില്‍ 13 ഗോളുകളാണ് മെസി നേടിയിരിക്കുന്നത്. അര്‍ജന്റീനയുടെ ആകെ ഗോള്‍ നേട്ടം 98 ആണ്. ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 16, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ കളിക്കാരനായി ഈ ലോകകപ്പോടെ മെസി മാറി. ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ ഗോള്‍ സ്‌കോററുമാരുടെ പട്ടികയില്‍ മെസി നാലാം സ്ഥാനവും നേടി. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ ഒന്നാം സ്ഥാനത്തും ബ്രസീലിന്റെ റൊണാള്‍ഡോ രണ്ടാമതുമാണ്. ജര്‍മ്മനിയുടെ ഗെര്‍ഡ് മുള്ളര്‍ (14) പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്ന്‍ മെസിക്കൊപ്പം നാലാം സ്ഥാനത്തുമാണ്.
ലോകരക്ഷയ്ക്കായി സ്വപുത്രനെ മനുഷ്യ ശിശുവായി ദൈവം ഭൂമിയിലേക്ക് അയച്ചത് ലോകം ആര്‍ഭാടത്തോടെ കൊണ്ടാടുന്ന ക്രിസ്തുമസ് കാലമാണിത്. ഒരു നായകന്റെ വരവിനായി കൊതിച്ചിരുന്ന ഭൂമിയിലേക്ക് ദൈവപുത്രന്‍ പിറന്നുവീണ ദിവസം അടുക്കാറാകുന്നു. 1986ന് ശേഷം കപ്പുയര്‍ത്താന്‍ ഒരു നായകനെ കൊതിച്ചിരുന്ന അര്‍ജന്റീനയ്ക്കുവേണ്ടി ക്രിസ്മസ് കാലത്ത് മിശിഹ തന്നെ തന്റെ അവസാനമത്സരത്തിലൂടെ തന്റെ കന്നിക്കപ്പ് ഉയര്‍ത്തി. (Argentina wins World Cup Messi wins Golden Ball)
ഉദ്വേഗഭരിതമായ അറബിക്കഥ പോലെയായിരുന്നു ഇന്നത്തെ കളി. നായകന് വിജയം വെറുതെ കിട്ടിയതല്ല. നായകന്‍ നിറഞ്ഞാടിയ തുടക്കം, പിന്നീടുള്ള പിരിമുറുക്കം, ഒരടി പോലും വിട്ടുകൊടുക്കാതെ മത്സരിച്ചുള്ള മുന്നേറ്റം, ഒടുവില്‍ വിജയിച്ച് കയറുമ്പോള്‍ ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം... മുത്തശ്ശിക്കഥകളുടെ നായകന്റെ മുഖച്ഛായയായിരുന്നു കപ്പുയര്‍ത്തുമ്പോള്‍ അര്‍ജന്റീനക്കാരുടെ മനസില്‍ മെസിക്ക്.
ഗോള്‍വേട്ടയില്‍ ബ്രസീലിയിന്‍ ഇതിഹാസം പെലെയെ മറികടന്നിരിക്കുകയാണ് മെസി. ലോകകപ്പില്‍ 13 ഗോളുകളാണ് മെസി നേടിയിരിക്കുന്നത്. അര്‍ജന്റീനയുടെ ആകെ ഗോള്‍ നേട്ടം 98 ആണ്. ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 16, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ കളിക്കാരനായി ഈ ലോകകപ്പോടെ മെസി മാറി. ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ ഗോള്‍ സ്‌കോററുമാരുടെ പട്ടികയില്‍ മെസി നാലാം സ്ഥാനവും നേടി. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ ഒന്നാം സ്ഥാനത്തും ബ്രസീലിന്റെ റൊണാള്‍ഡോ രണ്ടാമതുമാണ്. ജര്‍മ്മനിയുടെ ഗെര്‍ഡ് മുള്ളര്‍ (14) പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്ന്‍ മെസിക്കൊപ്പം നാലാം സ്ഥാനത്തുമാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍