OPEN NEWSER

Monday 29. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൗമാര കലോത്സവത്തിന് നാളെ കലാശക്കൊട്ട് ..! ;സ്‌കൂളുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു 

  • Mananthavadi
08 Dec 2022

മാനന്തവാടി: വയനാട് റവന്യൂ ജില്ലാ കലോത്സവം നാളെ സമാപിക്കാനിരിക്കെ സ്‌കൂളുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. രാത്രി എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് (ജനറല്‍) എന്നീ മൂന്ന് വിഭാഗങ്ങളിലായി  136 പോയന്റുമായി എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടിയാണ് മുന്നിലുള്ളത്. 134 പോയന്റുമായി ജി.വി.എച്ച്.എസ്.എസ് മാനന്തവാടി തൊട്ടുപിന്നിലുണ്ട്. സ്‌കൂളുകളില്‍ ഓവറോള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയാകുന്ന തരത്തില്‍ വാശിയേറിയ പോരാട്ടമാണ് വ്യാഴാഴ്ച രാത്രിവരെ നടക്കുന്നത്. 115 പോയന്റുമായി കല്‍പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസ് ആണ് മൂന്നാമതായി മുന്നേറുന്നത്. 101 പോയന്റുമായി ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങാട് നാലാമതും രാത്രി എട്ടുവരെ നേരിയ വ്യത്യാസത്തില്‍ 98 പോയന്റുമായി കല്‍പറ്റ എന്‍.എസ്.എസ് എച്ച്.എസ്.എസ് അഞ്ചാം സ്ഥാനത്തുമാണുള്ളത്.രാത്രി എട്ടുവരെയുള്ള കണക്ക് പ്രകാരം ഉപജില്ലകളില്‍ 684 പോയന്റുമായി മാനന്തവാടി കിരീടമുറപ്പിക്കുന്നതരത്തില്‍ ആധിപത്യം തുടരുകയാണ്. 

മാനന്തവാടി ജി.വി.എച്ച്.എസ്.എസിന്റെയും എം.ജി.എം എച്ച്.എസ്.എസിന്റെയും മുന്നേറ്റമാണ് മാനന്തവാടി ഉപജില്ലക്ക് കരുത്തുപകര്‍ന്നത്. ഉപജില്ലയില്‍ 633 പോയന്റുമായി വൈത്തിരി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 625 പോയന്റുമായി ബത്തേരി മൂന്നാമതാണുള്ളത്.

ബുധനാഴ്ച രാത്രി എട്ടുവരെ മറ്റു വിഭാഗങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ മുന്നേറുന്ന സ്‌കൂള്‍ (വിഭാഗം, സ്ഥാനം, സ്‌കൂള്‍, പോയന്റ് എന്ന ക്രമത്തില്‍)

യു.പി ജനറല്‍: 

1. എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടി- 30

2. എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കല്‍പറ്റ- 25

3. സെന്റ് തോമസ് എച്ച്.എസ് നടവയല്‍ - 23

എച്ച്.എസ് ജനറല്‍: 

1. ജി.വി.എച്ച്.എസ്.എസ് മാനന്തവാടി-78

2. എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടി- 71

3. ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് -50

എച്ച്.എസ്.എസ് ജനറല്‍:

1. ജി.എച്ച്.എസ്.എസ് മീനങ്ങാടി- 60

2. എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കല്‍പറ്റ- 55

2. എസ്.എച്ച്.എച്ച്.എസ്.എസ് ദ്വാരക-55

3. ജി.വി.എച്ച്.എസ്.എസ് മാനന്തവാടി- 51

യു.പി. സംസ്‌കൃതം: 

1. അസംപ്ഷന്‍ എ.യു.പി.എസ് ബത്തേരി- 35

1. സെന്റ് തോമസ് എച്ച്.എസ് നടവയല്‍- 35

2. സെന്റ് ജോസഫ്‌സ് യു.പി.എസ് കല്ലോടി- 28

3. ജി.യു.പി.എസ് മാനന്തവാടി- 20

3. എ.യു.പി.എസ് പടിഞ്ഞാറത്തറ-20

എച്ച്.എസ് സംസ്‌കൃതം:

1. ഫാ.ജി.കെ.എം.എച്ച്.എസ്.എസ് കണിയാരം-58

2. ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ- 40

3. അസംപ്ഷന്‍ എച്ച്.എസ് ബത്തേരി- 35

യു.പി. അറബിക്: 

1. ജി.യു.പി.എസ് വെള്ളമുണ്ട- 45

1. ഡബ്ല്യു.ഒ.യു.പി.എസ് മുട്ടില്‍-45

2. ജി.യു.പി.എസ് പിണങ്ങോട്-28

3. എ.യു.പി.എസ് പടിഞ്ഞാറത്തറ-18

എച്ച്.എസ്. അറബിക്: 

1.ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്-53

2. ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടില്‍- 45

3. ക്രസന്റ് പബ്ലിക് എച്ച്.എസ് പനമരം-33

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്വകാര്യ ബസ് സര്‍വീസ് മേഖലയിലെ പ്രതിസന്ധി പരിഹരിരിച്ച് ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സിപിഐഎം
  • വയനാട് ജില്ലയില്‍ 45966 കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കി
  • ശക്തമായ മഴ, ശ്രദ്ധിക്കുക, ബുധനാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു
  • ഓപ്പറേഷന്‍ തൂഫാന്‍; കര്‍ണാടകയില്‍ നിന്നുള്ള ലഹരി കടത്ത് പൊളിച്ച് പോലീസ്; പബ്ലിക് ബസില്‍ കടത്താന്‍ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ് പിടികൂടി
  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30വരെ അവസരം
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ബൈരക്കുപ്പ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും: എം.പി പ്രിയങ്ക ഗാന്ധി വാദ്ര
  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show