OPEN NEWSER

Thursday 18. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മലയാളികളുടെ നഴ്സിംഗ് സ്വപ്‌നത്തിന് മങ്ങലേല്‍പ്പിച്ച് കര്‍ണ്ണാടക..!

  • Mananthavadi
01 Jul 2017

മലയാളികള്‍ നഴ്സിംഗ് പഠനത്തിനായി ഏറെ ആശ്രയിക്കുന്ന കര്‍ണ്ണാടകയിലെ വിവിധ സ്വകാര്യ കോളേജുകളിലെ നഴ്സിംഗ് പ്രവേനം അനിശ്ചിതത്വത്തില്‍ തുടരുന്നു. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ഇതുവരെ ലഭിക്കാത്തതാണു ഇതിനു കാരണം. നിലവില്‍ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലും തമ്മിലുള്ള തര്‍ക്കമാണു അംഗീകാരം റദ്ദു ചെയ്യുന്നതിലേക്കും പുതുക്കി നല്‍കാത്തതിലേക്കും നയിച്ചതു.

ആയിരക്കണക്കിനു കുട്ടികള്‍ നിലവില്‍ വിവിധ കോളേജുകളില്‍ അഡ്മിഷന്‍ നേടി എങ്കിലും അംഗീകാരമില്ലാതെ പഠിച്ചിറങ്ങിയാല്‍ അതു ജോലി സാധ്യതകളെ ബാധിക്കും എന്നതു കൊണ്ടും ഐ എന്‍ സി അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ക്കു കേരള രജിസ്റ്റ്രേഷന്‍ നല്‍കില്ല എന്നു കേരള നഴ്സിംഗ് കൗണ്‍സില്‍ തീരുമാനമെടുത്തതും വലിയ ആശങ്കയാണു വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും സൃഷ്ടിച്ചിരിക്കുന്നതു.നിരവധി വിദ്യാര്‍ത്ഥികളാണു ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അഡ്വാന്‍സും നല്‍കി അഡ്മിഷന്‍ നേടി ക്ലാസ്സ് ആരംഭിക്കുന്നതിനായി കാത്തിരിക്കുന്നതു.ആഗസ്റ്റു മാസത്തില്‍ ക്ലാസ്സുകള്‍ ആരംഭിക്കാനിരിക്കെ എന്തു ചെയ്യണം എന്ന അനിശ്ചിതത്വത്തില്‍ ആണു പലരും

 347 കോളേജുകളായിരുന്നു ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ കര്‍ണ്ണാടകത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതു... രാജ്യത്തെമ്പാടുമുള്ള 2000 ഓളം കോളേജുകളില്‍ ബഹുഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നതു ആന്ധ്രാ പ്രദേശിലും കര്‍ണ്ണാടകത്തിലുമായിയിട്ടാണു. എന്നാല്‍ ഈ വര്‍ഷം അംഗീകാരം പുതുക്കി നല്‍കിയതില്‍ 486 കോളേജുകളെ മാത്രമാണു ഐ എന്‍ സി പരിഗണിച്ചതു.കര്‍ണ്ണാടകത്തിലെ പല കോളേജുകള്‍ക്കും അടിസ്ഥാന സൗകര്യം പോലും ഉണ്ടായിരുന്നില്ല എന്നതു മുന്‍പും പരാതികള്‍ക്കിട നല്‍കിയിരുന്നു.

മൈസൂര്‍, ബാംഗ്ലൂര്‍, മംഗലാപുരം, ചിത്ര ദുര്‍ഗ്ഗ, ഷിമോഗ, ഹസ്സന്‍, ചിക്മാംഗ്ലൂര്‍ ഹൊസുര്‍, ഹുബ്ലി,  മണിപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളിലായി ഏകദേശം 200 ഓളം കോളേജുകള്‍ ആയിരുന്നു മലയാളി വിദ്യാര്‍ത്ഥികളുടെ പ്രധാന ആശ്രയം.. ഇവിടങ്ങളില്‍ നിന്നായി ജി എന്‍ എമ്മും ബി എസ് സ്സി നഴ്സിംഗുമായി ശരാശരി പതിനായിരത്തിനു അടുത്തു മലയാളി   വിദ്യാര്‍ത്ഥികളാണു ഒരു വര്‍ഷം നഴ്സിംഗ് അഡ്മിഷന്‍ നേടുന്നത്.. നിലവില്‍ നാലായിരത്തിനു മുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും ആദ്യ വര്‍ഷ ഫീസിന്റെ പകുതി രൂപയോളം നല്‍കി അഡ്മിഷന്‍ എടുത്തതായാണു വിവരം.. നിലവിലെ സാഹചര്യത്തില്‍ പലരും അഡ്മിഷന്‍ ക്യാന്‍സല്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടച്ച പണം തിരികെ ലഭിക്കുന്നില്ല എന്ന പരാതിയും വ്യാപകമായി ഉയരുന്നുണ്ടു.

 

സെല്‍ഫി റിപ്പോര്‍ട്ടര്‍:ജിജില്‍ ജോസഫ് മാനന്തവാടി

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ പ്രവര്‍ത്തന സജ്ജമായി
  • കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി പഞ്ചാരക്കൊല്ലി നിവാസികള്‍
  • മാനന്തവാടി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി
  • എംഡി എം എ യുമായി ഹോം സ്‌റ്റേ ഉടമ പിടിയില്‍
  • രാജവെമ്പാലയെ തോട്ടില്‍ നിന്നും പിടികൂടി
  • അന്ന് കൗതുകം; ഇന്ന് നൊമ്പരം ! പുല്‍പ്പള്ളി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു
  • പനമരംകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍
  • ചുരം ബൈപ്പാസ് റോഡ്;ജനകീയ സമരജാഥ ആരംഭിച്ചു
  • ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്
  • ഭാര്യയേയും, ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മര്‍ദനം;യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show