യുഎഇ നാഷണല്‍ ഡേ ആഘോഷം നടത്തി
ഷാര്‍ജ: യുഎഇ യുടെ അമ്പത്തിയൊന്നാമത് വാര്‍ഷിക ദിനാഘോഷത്തില്‍ പ്രവാസി വയനാട് യുഎഇ ഷാര്‍ജയും പങ്കാളികളായി. രാജ്യത്തോടുള്ള ആദരസൂചകമായി വര്‍ണ്ണശബളമായ നാഷണല്‍ ഡേ റാലി സംഘടിപ്പിച്ചു. 51 മത് വാര്‍ഷികത്തിന്റെ പ്രതീകമായി 51 തരം ഭക്ഷണങ്ങള്‍ ഒരുക്കി ആഘോഷം വിത്യസ്തമാക്കി. ഷാര്‍ജ പുസ്തകമേളയുടെ പ്രധാന മുഖമായ പി വി മോഹന്‍ കുമാറും അദ്ദേഹത്തിന്റെ പത്‌നി ഗീത മോഹനും ചടങ്ങില്‍ മുഖ്യാതിഥികളായി.
അന്നം നല്‍കുന്ന നാടിനെ കുറിച്ചും പ്രവാസികളുടെ ജീവിത അനുഭവങ്ങളും, ഈ കാലഘട്ടത്തില്‍ വായനയുടെ പ്രശസ്തിയെക്കുറിച്ചും നല്ല വായനയിലൂടെ മാത്രമാണ് നാളെയുടെ നേതാക്കളെ സൃഷ്ടിക്കപ്പെടുന്നത് എന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ സുത്യര്‍ഹമായ സേവനത്തിന് പ്രവാസി വയനാട് ഷാര്‍ജ ചാപ്റ്റര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന മുന്‍ ചെയര്‍മാന്‍ ഷിജു പാറേമറ്റത്തില്‍ ചടങ്ങില്‍ വച്ച് മൊമെന്റോ നല്‍കി ആദരിച്ചു.
ചെയര്‍മാന്‍ ബിനോയ് നായറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കണ്‍വീനര്‍ അര്‍ച്ചന നിതീഷ് സ്വാഗതം, സെന്‍ട്രല്‍ കമ്മിറ്റി കണ്‍വീനര്‍ മൊയ്ദു മക്കിയാട്, രക്ഷാധികാരിമാരായ സുനില്‍ പായിക്കാട്, ജോമോന്‍ ളാപ്പിള്ളില്‍ വര്‍ക്കി, സെന്‍ട്രല്‍ കമ്മിറ്റി അംഗം അഡ്വക്കേറ്റ് യുസി അബ്ദുല്ല, , ബിനോയ് മാത്യു, നിഷ രത്‌നമ്മ
എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. നസീര്‍ വാകേരി, നിതീഷ് പി എം, മിനോ ജോസ്, ശിവന്‍ തലപ്പുഴ, സരിത ബിനോയ് റിംഷാന നസീര്‍, നുസ്രത് ജലാല്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ മിനോ ജോസ് നന്ദി പറഞ്ഞു.
ദേശീയ ദിനത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മത്സരങ്ങള്‍ സംഘടിപ്പിച്ചു വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. യുഎഇ എന്ന രാജ്യത്തോടുള്ള സ്‌നേഹവും ഐക്യവും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ചടങ്ങായിരുന്നു പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്റര്‍ സംഘടിപ്പിച്ചത്. വ്യത്യസ്തതകൊണ്ടും, പ്രഗല്‍ഭരുടെ സാന്നിധ്യം കൊണ്ടും ചടങ്ങ് അതിഗംഭീരമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍