വില്‍പ്പനയ്ക്കായി സൂക്ഷിച്ചു വെച്ചിരുന്ന 21 ലിറ്റര്‍ വിദേശമദ്യം പിടികൂടി
ബത്തേരി: സുല്‍ത്താന്‍ ബത്തേരി എക്സൈസ് റേഞ്ച് പാര്‍ട്ടി വാകേരി മൂടക്കൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചു വെച്ചിരുന്ന 21 ലിറ്റര്‍ വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വാകേരി മൂടകൊല്ലി കാരക്കാട് വീട്ടില്‍ ഷണ്മുഖദാസ് (61) എന്നയാളെ അറസ്റ്റ് ചെയ്തു. മുന്‍ അബ്കാരി കേസുകളിലെ പ്രതിയാണ് ഇയാള്‍. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.എ ഉമ്മറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റ്റ്റീവ് ഓഫീസര്‍ മനോജ് കുമാര്‍.പി.കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ്പി. ആര്, രാജീവന് കെ.വി, ദിനീഷ് എം.എസ്, അനൂപ് കുമാര്‍.കെ, സുധീഷ്.വി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പ്രസന്ന ടി.ജി എന്നിവരും ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍