വയനാട് ജില്ലാ സ്ക്കൂള് കലോത്സവം ലോഗോ പ്രകാശനം ചെയ്തു.
മാനന്തവാടി: വയനാട് ജില്ലാ സ്ക്കൂള് റവന്യു കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മാനന്തവാടി ജി.കെ.എം. ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാദര്‍ സണ്ണി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അദ്ധക്ഷമാരായ അഡ്വ: സിന്ധു സെബാസ്റ്റ്യന്‍,വിപിന്‍ വേണുഗോപാല്‍, പി.വി.എസ്. മൂസ, കൗണ്‍സിലര്‍മാരായ പി.വി.ജോര്‍ജ്, എം.നാരായണന്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ മാര്ട്ടിന് എന്‍.പി, വൈസ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലിന്‍സി, സെന്റ് ജോസഫ് ടി.ടി.ഐ. പ്രിന്‍സിപ്പാള്‍ അന്നമ്മ മേഴ്സി ആന്റണി, പബ്ളിസിറ്റി കണ്‍വീനര്‍ നജീബ് മണ്ണാര് തുടങ്ങിയവര്‍ സംസാരിച്ചു. ഉള്ള്യേരി സ്വദേശിയും ചിത്രകാരനുമായ അനീഷ് പുത്തന്ച്ചേരിയാണ് ലോഗോ ഡിസൈന്‍ ചെയ്തത്. ഡിസംബര്‍ 6 മുതല്‍ 9 വരെയാണ് ജില്ലാ റവന്യൂ സ്കൂള്‍ കലോത്സവം മാനന്തവാടിയില്‍ വെച്ച് നടക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍