ബൈക്കപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്

തരുവണ: തരുവണ മീത്തല്‍ പള്ളിക്കു സമീപം കാല്‍നടയാത്രക്കാരനായ 16 കാരന് ബൈക്കിടിച്ച് പരിക്കേറ്റു. തരുവണ താളിക്കുഴി മുഹമ്മദ് അര്‍ഷാദിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവീട്ടില്‍ നിന്നും വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ച പീച്ചങ്കോട് സ്വദേശിയായ ബേസിലിനും അപകടത്തില്‍ പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍