ഖത്തര്‍ ലോകകപ്പിന് നാളെ കിക്കോഫ്

ഖത്തര്‍ ലോകകപ്പിന് നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍-ഇക്വഡോറിനെ നേരിടും. ഉദ്ഘാടന ചടങ്ങുകള്‍ രാത്രി 7.30 മുതല്‍ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കും. നവംബര്‍ ഇരുപതില്‍ ഖത്തറിന്റെ ആകാശത്ത് പുതിയ ലാവുദിക്കും. 29 രാവുകളില്‍ ലോകമാകെ ആ വെളിച്ചം പരക്കും. ആയിരത്തിയൊന്ന് രാവുകളിലെ കഥകളോളം കഥകളുണ്ടാകും.
മെസിക്കും നെയ്മറിനും റൊണാള്‍ഡോക്കും ബെന്‍സേക്കുമെല്ലാം ആ കഥകളില്‍ ഷഹരിയാറിന്റെ ഛായയാകും. ഷഹറസാദ കഥകള്‍ പറഞ്ഞ ഷഹരിയാറിന്റെ. അലാവുദീന്റെ അത്ഭുത വിളക്ക് പോലെ ഡെന്‍മാര്‍ക്കോ കോസ്റ്റാറിക്കയോ ക്രൊയേഷ്യയോ, നമ്മളുടെ ചിന്തകളിലില്ലാത്ത മറ്റേതെങ്കിലും സംഘമോ അത്ഭുത വിളക്കാകും. 800 കോടി ജനങ്ങളില്‍ 831 പേര്‍ മാത്രം കളിക്കുന്നതിനെ ലോകം മുഴുവന്‍ കണ്ടിരിക്കും. 195 രാജ്യങ്ങളില്‍ 32 രാജ്യങ്ങള്‍ മാത്രം കളിക്കുന്നത് കാണാന്‍ 12 ലക്ഷം പേരെങ്കിലും ഖത്തറിലെത്തും.
ഗോത്ര വിഭാഗങ്ങളുടെ കൂരയോടുപമിക്കുന്ന അല്‍ബെയ്ത്ത് സ്റ്റേഡിയവും തൊപ്പി പോലെ തിളങ്ങുന്ന അല്‍ തുമാമയും പരമ്പരാഗത പായ്ക്കപ്പലിനെ ഓര്‍മിപ്പിക്കുന്ന അല്‍ ജനൂബും അവരെ വരവേല്‍ക്കും.
ഖത്തര്‍ ലോകകപ്പിന് നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍-ഇക്വഡോറിനെ നേരിടും. ഉദ്ഘാടന ചടങ്ങുകള്‍ രാത്രി 7.30 മുതല്‍ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കും.നവംബര്‍ ഇരുപതില്‍ ഖത്തറിന്റെ ആകാശത്ത് പുതിയ ലാവുദിക്കും. 29 രാവുകളില്‍ ലോകമാകെ ആ വെളിച്ചം പരക്കും. ആയിരത്തിയൊന്ന് രാവുകളിലെ കഥകളോളം കഥകളുണ്ടാകും.
മെസിക്കും നെയ്മറിനും റൊണാള്‍ഡോക്കും ബെന്‍സേക്കുമെല്ലാം ആ കഥകളില്‍ ഷഹരിയാറിന്റെ ഛായയാകും. ഷഹറസാദ കഥകള്‍ പറഞ്ഞ ഷഹരിയാറിന്റെ. അലാവുദീന്റെ അത്ഭുത വിളക്ക് പോലെ ഡെന്‍മാര്‍ക്കോ കോസ്റ്റാറിക്കയോ ക്രൊയേഷ്യയോ, നമ്മളുടെ ചിന്തകളിലില്ലാത്ത മറ്റേതെങ്കിലും സംഘമോ അത്ഭുത വിളക്കാകും. 800 കോടി ജനങ്ങളില്‍ 831 പേര്‍ മാത്രം കളിക്കുന്നതിനെ ലോകം മുഴുവന്‍ കണ്ടിരിക്കും. 195 രാജ്യങ്ങളില്‍ 32 രാജ്യങ്ങള്‍ മാത്രം കളിക്കുന്നത് കാണാന്‍ 12 ലക്ഷം പേരെങ്കിലും ഖത്തറിലെത്തും.
ഗോത്ര വിഭാഗങ്ങളുടെ കൂരയോടുപമിക്കുന്ന അല്‍ബെയ്ത്ത് സ്റ്റേഡിയവും തൊപ്പി പോലെ തിളങ്ങുന്ന അല്‍ തുമാമയും പരമ്പരാഗത പായ്ക്കപ്പലിനെ ഓര്‍മിപ്പിക്കുന്ന അല്‍ ജനൂബും അവരെ വരവേല്‍ക്കും.
ജൂണിലെ രാത്രിമഴയ്ക്കൊപ്പം മഴയാരവം പോലെ വന്നിരുന്ന ലോകകപ്പിന് ഇത്തവണ നവംബറിന്റെ തണുപ്പാണ്. ഖത്തറിലെ ഗ്യാലറിയില്‍ അപ്പോഴും പെരുംപെയ്ത്തിന്റെ ആരവമായിരിക്കും.
ചാറ്റല്‍മഴ പോലെ സുഖമുള്ള തുടക്കമുണ്ടാകും. ആ ചാറ്റല്‍ മഴയിലും പിടിച്ച് നില്‍ക്കാതെ ഒലിച്ച് പോകുന്ന കരുത്തരുണ്ടാകും. ലോകമതിനെ അട്ടിമറിയെന്ന് വിളിക്കും. പിന്നത്തെ പെയ്ത്തില്‍ മറുകര തേടുന്നവര്‍ കൂട്ടത്തിലൊരുത്തനെ ആഴത്തിലേക്കാഴ്ത്തും.
മഴ ശക്തിപ്പെടും തോറും മറുകരയെത്തുന്നവരുടെ എണ്ണം ചുരുങ്ങും. ഒടുവിലൊരു മരണപ്പെയ്ത്താണ്. മഴ തോരുന്ന ശൂന്യതയില്‍ കലര്‍പ്പില്ലാത്ത ആനന്ദവും ഉപാധികളില്ലാത്ത സന്തോഷവും
ഉള്ള് പിടയുന്ന കരച്ചിലും ബാക്കിയാകും..അറേബ്യന്‍ കഥകളില്‍ ഒരു കഥ കൂടി എഴുതിച്ചേര്‍ക്കപ്പെടും...
ശേഷം ഉറക്കത്തിന്റെ കനം തൂങ്ങുന്ന കണ്ണുകളുമായി നമ്മള്‍ സ്‌കൂളിലേക്കോ പണിയിടങ്ങളിലേക്കോ പതിവ് പോലെ പോകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍