ഇരുചക്രവാഹനമിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു

മാനന്തവാടി: മാനന്തവാടി കല്ലോടി റോഡില്‍ ഹില്‍ ബ്ലൂംസ് സ്‌കൂള്‍ കവലയ്ക്ക് സമീപം കാല്‍നടയാത്രികന്‍ ഇരുചക്രവാഹനം തട്ടി മരിച്ചു. തൃശ്ശിലേരി പ്ലാമൂല കോളനിയിലെ കൂരന്‍ (50) ആണ് മരിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ആയ ഡോക്ടര്‍ അരുണ്‍കുമാര്‍ ഓടിച്ച് വന്ന ബുള്ളറ്റ് തട്ടിയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ കൂരനെ ഉടന്‍ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. ഡോ. അരുണിന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ബിന്ദുവാണ് കൂരന്റെ ഭാര്യ മക്കള്‍: അജിത്,ആതിര.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍