കല്‍പ്പറ്റ: ജില്ലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം ജില്ലയുടെ സാംസ്‌കാരിക കൂട്ടായ്മയായി മാറി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ആശയ ഭിന്നതകള്‍ മറന്ന് യോജിപ്പിന്റെ പുതിയ സാധ്യതകള്‍ ചര്‍ച്ചയായ വേദിയില്‍ ജില്ലയിലെ രാഷ്ട്രീയ യുവജന സംഘടനാ നേതാക്കളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി.
ഫാസിസം അടുക്കളയില്‍ വരെ എത്തി നില്‍ക്കുന്ന ഇക്കാലത്ത് ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് തെളിയിക്കുന്നതായി ഈ സ്‌നേഹ സന്ധ്യ. ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, ഡി സി സി ജനറല്‍ സെക്രട്ടറി പി കെ അനില്‍കുമാര്‍, യുവ ജനതാദള്‍ ജില്ലാ പ്രസിഡന്റ് പ്രകാശ് ചോമാടി, മലയാള മനോരമ വയനാട് ബ്യൂറോ ചീഫ് രമേശ് എഴുത്തച്ഛന്‍, മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ സിനോജ് തോമസ്, ജില്ലാ ലീഗ് ഭാരവാഹികളായ പി കെ അബൂബക്കര്‍, ടി മുഹമ്മദ്, സി മൊയ്തീന്‍കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, എം എ അസൈനാര്‍, സലിം മേമന, എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ഷമീം പാറക്കണ്ടി, വി എം അബൂബക്കര്‍, അഡ്വ എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ഹാരിസ് കാട്ടിക്കുളം, നിയോജകമണ്ഡലം ഭാരവാഹികളായ മുജീബ് കെയംതൊടി, ആരിഫ് തണലോട്ട്, സി ടി ഹുനൈസ്, അസീസ് വേങ്ങൂര്‍, എം എസ് എഫ് ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം, ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും ട്രഷറര്‍ സലീം കേളോത്ത് നന്ദിയും പറഞ്ഞു..
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍