കേരളത്തില്‍ നരബലി; കൊച്ചിയില്‍ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ട് പോയി കൊന്നു

കേരളത്തില്‍ നരബലിയെന്ന് സൂചന. തിരുവല്ല സ്വദേശികളായ ദമ്പതികള്‍ക്ക് വേണ്ടിയാണ് നരബലിയെന്നാണ് സൂചന. കൊച്ചിയില്‍ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
കടവന്ത്രയില്‍ നിന്നുള്ള രണ്ട് സ്ത്രീകളെ ഷിഹാബ് എന്ന ഏജന്റാണ് തിരുവല്ലയില്‍ എത്തിച്ചത്. തിരുവല്ലയില്‍ ദമ്പതികള്‍ക്കായി സര്‍വൈശ്വര്യ പൂജ നടത്താനാണ് നരബലി നടത്തിയത്. എറണാകുളത്തെ ലോട്ടറി വില്‍പനക്കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലേക്ക് നയിച്ചത്. കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം പല കഷ്ണങ്ങളായി തിരുവല്ലയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊലീസ് പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കുറച്ച് നാള്‍ മുന്‍പ് കടവന്ത്രയില്‍ നിന്ന് ലോട്ടറി വില്‍പനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയില്‍ എത്തിച്ചത്. പിന്നീടാണ് സമാന രീതിയില്‍ കാലടിയില്‍ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുന്നത്. ജൂണ്‍ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിയെ കാണാതാകുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍