വായന വാരം: ഉപന്യാസം, വായന മത്സരങ്ങള്‍ ജൂണ്‍ 21ന്
ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായന വാരാചരണത്തിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ ജൂണ്‍ 21ന് രാവിലെ 10.30ന് കലക്ടറേറ്റില്‍ നടക്കും. ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരവും യു.പി. വിഭാഗത്തിന് വായന മത്സരവുമാണ് നടത്തുന്നത്. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രവുമായി വരണം. ഉപന്യാസ രചനയ്ക്കുള്ള പേപ്പര്‍ മത്സരാര്‍ത്ഥികള്‍ക്ക് വേദിയില്‍ നല്‍കും. കൂടുതല്‍ വിവരത്തിനും രജിസ്‌ട്രേഷനും ഫോണ്‍ 04936 202529. 10.30ന് മുമ്പ് വേദിയലെത്തുന്നവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് പുസ്തകവും സര്‍ട്ടിഫിക്കറ്റും നല്‍കും.
പങ്കെടുത്തു.