രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്ക് പിടിവീഴും; ഇന്ന് മുതല്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതല്‍ കര്‍ശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളില്‍ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നിര്‍ദേശം. അനധികൃത രൂപമാറ്റം നടത്തിയതിന് 23 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. ബസുകള്‍ക്ക് 6,500 വീതം പിഴയും ചുമത്തി.
ആലുവയില്‍ 13 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. എറണാകുളത്ത് ഇന്നലെ മാത്രം നടപടിയെടുത്തത് 29 ബസുകള്‍ക്കെതിരെയാണ്. രണ്ട് ബസുകളുടെ ഫിറ്റ്‌നെസും റദ്ദാക്കിയിട്ടുണ്ട്.
വടക്കഞ്ചേരി ബസ് അപകടത്തില്‍ ബസ് ഉടമ അരുണ്‍ അറസ്റ്റിലായി. പ്രേരണക്കുറ്റം ചുമത്തിയാണ് ഉടമയെ അറസ്റ്റ് ചെയ്തത്. മൂന്നു മാസത്തിനിടെ 19 തവണ ജോമോന്‍ വേഗ പരിധി ലംഘിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഉടമയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍