രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ബത്തേരി: വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഫയര്‍ ലാന്റില്‍ താമസിക്കുന്ന പുഷ്പരാജ് എന്ന വ്യക്തിയുടെ വീട്ടില്‍ ബത്തേരി സബ് ഇന്‍സ്‌പെക്ടര്‍ ഷജിമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് പുഷ്പരാജിനെയും ഇയാളെ കഞ്ചാവ് സൂക്ഷിക്കാന്‍ എല്‍പ്പിച്ച കൈപ്പഞ്ചേരി ചേനക്കല്‍ വീട്ടില്‍ യൂനസ് എന്നയാളെയും അറസ്റ്റ് ചെയ്തു. എസ്.സി.പി.ഒ മരായ ടോണി, സന്തോഷ്, സി.പി.ഒ അജിത്ത്, ഡബ്ല്യു.സി.പി.ഒ സീത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍