കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്നുവീണ് വയനാട് സ്വദേശികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്നുവീണ് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റടക്കം 5 പേര്‍ക്ക് പരിക്ക്. പ്രസിഡന്റ് പി എം ആസ്യ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഹസീന ഷിഹാബുദ്ധീന്‍, ആയിഷ ഉമ്മര്‍, വിസി അജിത്ത്, എം കെ ആഷിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആസ്യ ടീച്ചര്‍ക്ക് നട്ടെല്ലിനാണ് പരിക്ക്. ഹസീനയുടെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. മറ്റ് മൂന്ന് പേരുടേയും പരിക്കുകള്‍ നിസാരമാണ്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ആസ്യയൊഴികെയുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. തിങ്കളാഴ്ചയാണ് സംഭവം. പനമരം പ്രസിഡന്റടക്കം 14 ഗ്രാമ പഞ്ചായത്തംഗങ്ങളാണ് വിനോദ സഞ്ചാരത്തിനായി തിരുവനന്തപുരം പോയത്.കടല്‍ കാണാനായി കെട്ടിയുണ്ടാക്കിയ ഭാഗത്ത് കൈവരിയില്‍ ചാരിഇരിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ദുര്‍ബലമായ കൈവരി തകര്‍ന്ന് 5 പേരും താഴെ കരിങ്കല്ല് വിരിച്ച ഭാഗത്തേക്ക് വീഴുകയായിരുന്നു.രണ്ടാള്‍ താഴ്ച്ചയുള്ള ഭാഗത്തേക്കാണ് ഇവര്‍ വീണത്. സ്റ്റെപ്പിലേക്ക് വീണതിനാലാണ് ആസ്യക്കും, ഹസീനക്കും കാര്യമായ പരിക്കേറ്റത്. മറ്റുള്ളവര്‍ മണലിലേക്കാണ് പതിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതല്‍ അപകടമില്ലാതെ ഏവരും രക്ഷപ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍