ഒഐസിസി കുവൈറ്റ് ഗാന്ധിജയന്തി ആഘോഷിച്ചു

കുവൈറ്റ്: മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പത്തിമൂന്നാമത് ജന്മ വാര്‍ഷിക ദിനം ഒക്ടോബര്‍ 2 ന് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വെച്ച് ആഘോഷിച്ചു.ഒഐസിസി കുവൈറ്റ് ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സാമുവേല്‍ ചാക്കോ കാട്ടൂര്‍കളീക്കല്‍ അധ്യക്ഷത വഹിച്ചു. സത്യം അഹിംസ തുടങ്ങിയ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് ജീവിതം തന്നെ ഒരു സന്ദേശമായി സമൂഹത്തിനു പകര്‍ന്നു നല്‍കിയ മഹാത്മജിയുടെ സന്ദേശങ്ങള്‍ എന്നെന്നും ലോകത്ത് നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഒഐസിസി നേതാക്കള്‍ ആയ വര്‍ഗീസ് മാരാമണ്‍, ജോയി കരിവാളുര്‍ ,റോയ് കൈതവന, റിഷി ജേക്കബ് ,കൃഷ്ണന്‍ കടലുണ്ടി ,ബിനോയ് ചന്ദ്രന്‍ ,ബത്താര്‍ വൈക്കം ,ജോബിന്‍ ജോസ് ,ഷോബിന്‍ സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മഹാത്മാ ഗാന്ധിയുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.ഒഐസിസി കുവൈറ്റ് ജനറല്‍ സെക്രട്ടറി ബി.എസ്.പിള്ള സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ രാജീവ് നടുവിലേ മുറി നന്ദിയും പ്രകാശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍