മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

കല്‍പ്പറ്റ ആര്‍.ടി.ഒ ഓഫീസ് ഡ്രൈവര്‍ ബത്തേരി നന്മേരിക്കുന്ന് കൊട്ടൂര്‍ വീട്ടില്‍ കെ.എ ബാലനാണ് വിജിലന്‍സിന്റെ പിടിയിലായത്. അമിതഭാരം കയറ്റിയ കണ്ടയിനര്‍ ലോറി പിഴയില്‍ നിന്നും ഒഴിവാക്കാനായാണ് 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ വലയിലായത്.ഇന്ന് താമരശ്ശേരി അടിവാരത്ത് വെച്ചാണ് സംഭവം.ലോറി ഡ്രൈവര്‍ മണ്ണാത്തൊടി അബ്ദുള്‍ സലീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തരമേഖല വിജിലന്‍സ് എസ്.പി ഉമ ഐ.പി.എസ്സിന്റെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് വിജിലന്‍സ് ഡി വൈഎസ്പി കെ അശ്വകുമാറും സംഘവും നടത്തിയ ഓപ്പറേഷനിലാണ് ബാലന്‍ പിടിയിലായത്.
മലപ്പുറം സ്വദേശിയായ ടൈല്‍ ബിസിനസ്സുകാരന്‍ അബുദുള്‍ സലീമിന് കേഴിക്കോട്,വയനാട് റോഡുകളിലെ എം.വി.ഐ ചെക്കിംഗ് വിവരങ്ങള്‍ നല്‍കാമെന്നും,അതിന് മാസപ്പടിയായി 20000 രൂപ വേണമെന്നും ബാലന്‍ ആവശ്യപ്പെട്ടിരുന്നു.ആദ്യപടിയായി 20000 രൂപ കോഴിക്കോട് ചിപ്പിലത്തേട് ഒന്നാം വളവില്‍ വെച്ച് വാങ്ങന്നതിനിടയിലാണ് പ്രതിയെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.കൈക്കൂലിക്കും അഴിമതിക്കുമെതിരായ നടപടികള്‍ കാര്യക്ഷമമായി തുടരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍