കാലപ്പഴക്കം വന്ന വനനിയമങ്ങള്‍ പൊളിച്ചെഴുതണം: ജോസ് കെ.മാണി എം.പി .

തിരുവനന്തപുരം: ഇന്ത്യയില്‍ കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായി വനം-വന്യജീവി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. വനനിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ പലപ്പോഴും ജനപക്ഷ നിലപാടുകള്‍ വനംവകുപ്പ് സ്വീകരിക്കാറില്ലെന്ന് അദ്ദേഹം ആരോപിച്ചു.ഇന്ത്യയില്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ പോലെയല്ല തെക്കന്‍ സംസ്ഥാനങ്ങള്‍ ,ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വനം വന്യജീവികള്‍ കേരളത്തിലുണ്ട് ,അതിന്റെ സംരക്ഷണത്തിലും കേരളം മുന്നിലാണ് .എന്നാല്‍ കാടിനകത്ത് കഴിയാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍ നാട്ടില്‍ ഇറങ്ങുന്നു ,വന്യമൃഗങ്ങള്‍ ഭക്ഷണത്തിനായി വളര്‍ത്തു മൃഗങ്ങളെ കൊന്നു തിന്നുന്നു മനുഷ്യരെ കൊല്ലുന്നു കൃഷി വിളകള്‍ നശിപ്പിക്കുന്നു .ഇതിനൊന്നും ശരിയായ പരിഹാരം കാണുവാന്‍ കഴിയുന്നില്ല .ജനജീവിതം ദുസ്സഹം ആയിരിക്കുന്നു .കാടും നാടും വേര്‍തിരിച്ച് കൃത്യമായി അതിരടയാളങ്ങള്‍ ഇട്ടു കാട്ടില്‍ തന്നെ കാട്ടുമൃഗങ്ങളെ പുറത്തുവിടാതെ സംരക്ഷിക്കണം.ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സഹായ ഹസ്തം നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം .കേരള കോണ്‍ഗ്രസ് എം വയനാട് ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സംസ്ഥാന കമ്മിറ്റി മെമ്പര്‍ കെ.ജെദേവസ്യ അധ്യക്ഷനായി .വിളകള്‍ നശിപ്പിച്ചും ജനങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും കൊന്നും വിളയാട്ടം തുടരുന്ന കാട്ടുമൃഗങ്ങളെ പ്രതിരോധിക്കുവാനും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ആനുകൂല്യങ്ങളും നല്‍കുവാനും സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് മുഖ്യ പ്രസംഗം നടത്തിയ തോമസ് ചാഴികാടന്‍ എംപി ആവശ്യപ്പെട്ടു .പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ജോസഫ് മാടശ്ശേരി സ്വാഗതം പറഞ്ഞു .ജോബ് മൈക്കിള്‍ എംഎല്‍എ ,സഹായ ദാസന്‍ നാടാര്‍ ,ജോയ് കൊന്നക്കല്‍ ,അഡ്വക്കറ്റ് അഡ്വക്കറ്റ് കുശല കുമാരന്‍ ,പെണ്ണമ്മ ടീച്ചര്‍ ,വര്‍ഗീസ് പേരയില്‍ ,കെ കെ ബേബി കെ വി മാത്യു മാസ്റ്റര്‍ ,മാത്യു ,ടി എസ് ജോര്‍ജ് ,കുര്യന്‍ ജോസഫ് ,ടോം ജോസ് ,അഡ്വക്കറ്റ് ഈശോ എം ചെറിയാന്‍ ,വില്‍സണ്‍ ,അബ്ദുല്‍ ഗഫൂര്‍ ഹാജി ,റെജി മാത്യു ,പി എം ജയശ്രീ ,ഗോള്‍ഡടീച്ചര്‍ ,ബേബി പുളിമൂട്ടില്‍ പ്രസംഗിച്ചു .എംഎല്‍എ കോട്ടേഴ്‌സ് സമീപത്തു നിന്നും ആരംഭിച്ച മാര്‍ച്ചിന് ജോയ് ജോസഫ് ,അനില്‍ ജോസ് ,സണ്ണി ജോര്‍ജ് ,പിജെ ജോസഫ് ,അഡ്വക്കേറ്റ് ജോസഫ് സക്കറിയാസ് ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍