മഫീദയുടെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണം: ജിദ്ദ മാനന്തവാടി മണ്ഡലം കെഎംസിസി

ജിദ്ദ: തരുവണയിലെ മഫീദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നും സംഭവുമായി ബന്ധമുള്ള മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ജിദ്ദ മാനന്തവാടി മണ്ഡലം കെഎംസിസി കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. അധികാരവും ഉന്നതമായ രാഷ്ട്രീയ ബന്ധങ്ങളും ഉപയോഗിച്ച് കേസ് തേയ്ച്ചു മായ്ച്ചു കളയാന്‍ സിപിഎം നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ലത്തീഫ് വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി ശിഹാബ് തോട്ടോളി ഉത്ഘാടനം നിര്‍വഹിച്ചു. നൗഷാദ് നെല്ലിയമ്പം, ഉബൈദ് കണിയാമ്പറ്റ, അന്‍സാര്‍ പനമരം, നൗഷാദ് ചെറ്റപ്പാലം, പിസി അബൂബക്കര്‍, ജാഫര്‍ കെഎച്ച്, ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍, ഷൌക്കത്ത് പനമരം, ഷഫീഖ് കുഞ്ഞോം, ഇര്‍ഷാദ് കുഞ്ഞോം, മുഹമ്മദ് സാബിത്ത്, മെഹബൂബ്, സുബൈര്‍ കുഞ്ഞോം തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍